June 26, 2008...5:48 am

കെ എസ് യു സമരം ആവശ്യമോ അതോ അനാവശ്യമോ ?

Jump to Comments

can’t able to read this? see this

പത്രം വായിക്കുന്ന എല്ലവര്‍ക്കും അറിയാവുന്ന വസ്തുതയാണ്‌ കെ എസ് യു എന്ന കോണ്‍ഗ്രസ്‌ പോഷക സംഘടന കേരളത്തില്‍ നടത്തുന്ന സമരം. ഇതിനെ നക്സല്‍ മോഡല്‍ ആക്രമണം എന്നും, കെ എസ് യു ഗുണ്ടകള്‍ കേരളത്തില്‍ നടത്തുന്ന അഴിഞ്ഞാട്ടം എന്നും, പറയുന്ന സഖാക്കളെ നിങ്ങളുടെ പോഷക സംഘടനയായ എസ് ഫ് ഐ നാട്ടില്‍ നടത്തുന്ന അല്ലെക്കില്‍ നടത്തിയിട്ടുളള സമരങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം?

ശരി,നമ്മുക്ക് കെ എസ് യു ഇപ്പോള്‍ കേരളത്തില്‍ നടത്തുന്ന സമരത്തെക്കുറിച്ച് സംസാരികാം, മതേതരത്വം എന്ന് പറയുന്നത് മതം ഇല്ലായ്മ അല്ല പ്രത്യുത എല്ലാ മതത്തിനും തുല്ല്യ പ്രാധാന്യം എന്നത് ആണ്‌.ഇവിടെ ഈ 7-)0 ക്ലാസ് പുസ്തകത്തിന്റെ മറവില്‍  കമ്യുണിസ്സ്റ്റ് പാര്‍ട്ടി മതേതരത്വം എന്നാല്‍ മതം ഇല്ലായ്മ ആണ്‌ എന്ന് ചുണ്ടികാട്ടാന്‍ ശ്രമിക്കുന്നു.സി പി എമ്മിന്റെ അദ്ധ്യാപക പോഷകസംഘടനയെ കൊണ്ട് അത് പഠിപ്പിക്കാന്‍ ശ്രമിക്കുന്നു

1,3,5,7 എന്ന ക്ലാസ്സുകളിലെ പാഠപുസ്തകം പിന്‍വലിക്കണമെന്ന് എല്ലാ മതങ്ങളും ആവശ്യപ്പെട്ടിരിക്കുന്ന കാര്യം നമ്മുക്ക് അറിയാവുന്നതാണ്.ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്‌ .ഈ പുസ്തകത്തില്‍ മതത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ട്,മറ്റൊരു കാര്യം ​ഈ പുസ്തകം കരിക്കുലം കമ്മറ്റി ചര്‍ച്ചചെയ്തിട്ടില്ല എന്നത് തന്നെ കമ്യുണിസ്സം കുട്ടികളില്‍ അടിച്ച് ഏല്‍പിക്കനുള്ള ശ്രമം ​ആയി നമ്മുക്ക് ഇതിനെ വിവരിക്കാം

ഇനി നിങ്ങള്‍ പറയുക,ഇത്രയും അഴിമതിനിറഞ്ഞ് ഇരിക്കുബോള്‍ കെ എസ് യു പൊലെയുള്ള ജനാധിപത്യ വിശ്വസ സംഘടന എങ്ങനെ പ്രതികരികാതെ ഇരിക്കും നിങ്ങള്‍ പറയു…..

 

 

 

6 Comments

  • In Kerala people are more ’strike and right’ conscious. Even if a leaf falls down from the tree, they hold a big strike for that.
    Strike for the right, just and human rights is in the very breath and blood of people and politics in Kerala.
    Malayalam vayichchadil santosham undu. Nanni.

  • ത്യാഗത്തിന്‍ കടല്‍ ഉളളിലൊതുക്കി,
    മോഹത്തിന്റെ പെരുമ്പറ കൊട്ടി,
    മാറ്റത്തിന്റെ കാഹളമൂതി,
    വരുന്നു ഞങ്ങള്‍ കെഎസ്‍യു…

  • കെ.എസ്.യു സമരം നക്സല്‍ രീതിയെന്ന് കൊടിയേരി…
    വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനും ബോംബ് വെച്ച് തകര്‍ക്കും എന്ന് പറഞ്ഞ കൊടിയേരിയുടെ ഒരു നക്സല്‍ തമാശ.
    പിന്നെ ഡി വൈ എഫ് ഐ നേതാവ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ഗറില്ല മോഡല്‍ സമരമെന്നാണ്. ഏതെങ്കിലും ഗറില്ലാ ഗ്രൂപ്പ് ഇത് കേട്ടിരുന്നെങ്കില്‍ ഒരു പക്ഷെ ശ്രീ രാമകൃഷ്ണന്‍ അവരുടെ ആക്രമണത്തിന്‍ വിധേയനായേനെ, കാരണം അവരോട് ഏറ്റു മുട്ടലിനു ചെന്നവരോടവര്‍ ഒരു പക്ഷെ ക്ഷമിച്ചെന്നിരിക്കും പക്ഷെ അവരെ അപമാനിച്ചവരോട് തീരെ ക്ഷമിക്കില്ലെന്നാണ്‍ പറഞ്ഞ് കേട്ടുള്ള അറിവ്.
    കൂട്ടി വായിക്കേണ്ടുന്ന ഒരു കാര്യം ഇതാണ്…കെ എസ് യു, യൂത്ത്‌കോണ്‍ഗ്രസ്സ് അക്രമ സമരത്തിനെതിരെ ഡി വൈ എഫ് ഐ ക്കാര്‍ നടത്തിയെ മാര്‍ച്ചിനു ശേഷം കെ എസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ടാക്രമിക്കുകയും പത്രപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും പത്രമോഫീസിനു നേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്ത നടപടി വേദനക്കിടയിലും ചിരിക്കുകയല്ലാതെന്തു ചെയ്യാന്‍? പക്ഷെ അറസ്റ്റു ചെയ്യപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങിയപ്പോള്‍ സമാധാനപരമായി സമരം ചെയ്ത കെ എസ് യു പ്രവര്‍ത്തകരെ അടിച്ചൊതുക്കുകയും അറസ്റ്റ് ചെയ്ത് ഇപ്പോഴും അകത്തിട്ടിരിക്കുകയുമാണ്. “ഒരു നിയമം രണ്ട് നീതി”

  • മിശ്ര വിവാഹം നല്ലതാണ്, അത് എന്തു വില കൊടുത്തും നടത്തണം എന്ന് പഠിപ്പിക്കുന്നവര്‍ അറിയാതെ പോകുന്നത്, കുട്ടികള്‍ ഈ മിശ്ര വിവാഹത്തെ എന്തോ ഒരു സംഭവിക്കാന്‍ പാടില്ലാത്ത കാര്യം പോലെ മനസ്സിലാക്കണം എന്നതാണ്. മിശ്ര വിവാഹത്തിന്‍ ഉദാഹരണം ആന്തമാന്‍ വരെ പോകെണ്ട വൈരുദ്ധ്യം ഇടതു പക്ഷം ഭരിച്ചിട്ടും കേരളത്തിലോ?
    അവിടെവരെയൊന്നും പോകേണ്ട സുഹ്രുത്തുക്കളെ നമുക്കിടയിലേറെയുണ്ടിത്, അതിനെ ഒരു ഭീകരപ്രവര്‍ത്തനമായി കുട്ടികളുടെ മനസ്സിലേക്ക് കുത്തിയിറക്കാതിരിക്കുക. പിന്നെ മിശ്ര വിവാഹത്തേക്കാള്‍ സ്വന്തം ജാതിയില്‍ നിന്ന് തന്നെ വിവാഹം കഴിക്കുന്നതാണ്‍ ഉത്തമം എന്നെന്‍റെ ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം(ഞാനൊരു മിശ്ര വിവാഹിതനാണ്).
    വസ്ത്ര ധാരണ രീതികൊണ്ട് സമ്ത്വ ചിത എന്നത് എത്രയോനിലവാരം കുറഞ്ഞ ചിന്തയാണ്. മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതും ക്രിസ്ത്യന്‍ സ്ത്രീകള്‍ ചട്ട ധരിക്കുന്നതും ഹിന്ദു സ്ത്രീകള്‍ നേര്യത് ഉടുക്കുന്നതും സമ്ത്വ ചിന്തയെ എങ്ങിനെ ഹാനികരമായി ബാധിക്കും. പര്‍ദ്ദ ധരിക്കുന്നെങ്കില്‍ അവരെയും, ചട്ട ധരിക്കുന്നെങ്കില്‍ അവരേയും നേര്യേത് ധരിക്കുന്നെങ്കില്‍ അവരേയും വേറെയായി കാണണമെന്നല്ലെ ഇപ്പോഴത്ത് പാഠ പുസ്തകം വായിച്ചു പഠിച്ചു വരുന്ന കുട്ടികള്‍ മനസ്സിലാക്കുക? ഇതു വരെ നമ്മളാരും ഇതൊരു മതപരമായ കാര്യമായിട്ടു പോലും ചിന്തിക്കാത്തവരാണ്.

    കെ എസ് യു ഈ സമരത്തിനിറങ്ങിയിട്ടുള്ളത് എന്‍റെ കാഴ്ച്ചപ്പാടില്‍
    സ്വാതന്ത്ര്യ സമരത്തേയും ദേശീയ നേതാക്കളേയും ഇകഴ്ത്തുകയും പാര്‍ട്ടി പ്രവര്‍ത്തനവും സ്വന്തം വര്‍ഗ്ഗത്തിനു വേണ്ടി രാജദ്രോഹ പ്രവര്‍ത്തനങ്ങളുമായി നടന്നവരെ പുകഴ്ത്തുകയും ചെയ്തു കൊണ്ടുള്ള പാഠ ഭാഗങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു എന്നതു കൊണ്ട് മാത്രമല്ല അദ്ധ്യാപകര്‍ക്ക് കൊടുത്തിട്ടുള്ള കൈ പുസ്തകങ്ങളില്‍ ഇതിനേക്കാള്‍ വിഷം ചീറ്റുന്ന രീതിയില്‍ കുട്ടികളെ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശമടങ്ങിയ പുസ്തകവും ഇതോടൊപ്പം പിന്‍വലിക്കപ്പെടും എന്നതു കൊണ്ടും റഫറന്‍സ് പുസ്തകങ്ങളായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഇടതു പക്ഷ സഹയാത്രികരുടെ ഒരെണ്ണം പോലും വിറ്റുപോവാത്ത പുസ്തകങ്ങള്‍ വായിക്കണമെന്ന് നിര്‍ദ്ദേശവും ഇതോടെ പിന്‍വലിക്കപ്പെടും എന്നതു കൊണ്ടുമാണ്.

  • Can’t read it but I like the way your alphabet looks!

  • you please stop your struggle against the society. distroying public properties ..

    do something good for society..
    you can struggle .dont try to imitate SFI
    or other ..

    Be creative in campus like SIO

    and yes .. you are students ,seeking knowledge
    is your duty ..not hurting others ..you always forget it…


Leave a Reply